കാട്ടാനയെ കൊന്നത് 6 പേർ; തോട്ടമുടമ ഗോവയിലേക്ക് കടന്നതായി സൂചന


തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിൽ മോഹന്‍റേതാണ് മൊഴി. ആനയുടെ ജഡാവിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. അഖിൽ മോഹന്‍റെ മൊഴി തന്നെയായിരുന്നു വടക്കാഞ്ചേരി വാഴക്കോട്ട് റബ്ബർ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്താന്‍ നിര്‍ണായകമായത്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുളളതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കാട്ടാനയെ കുഴിച്ചുമൂടാന്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് അഖിലിന്‍റെ മൊഴി. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥമുടമയായ റോയി പന്നിക്കെണിയായി വച്ച വൈദ്യുത കമ്പിയില്‍ ഷോക്കടിച്ച് ആന ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് സുഹൃത്തുക്കളായ അഖിലിനെ അടക്കം റോയ് കുഴിച്ചുമൂടാനായി വിളിച്ചുവരുത്തി. എന്നാല്‍ ആനക്കൊമ്പ് മുറിച്ചെടുത്ത വിവരം റോയിക്ക് അറിയില്ലെന്നാണ് അഖില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ജൂണ്‍ 14നാണ് കാട്ടാന കൊല്ലപ്പെടുന്നത്. 15ന് റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ മറവ് ചെയ്തു. ഇതിനായി ഉപയോഗിച്ച ജെസിബി ഡ്രൈവറെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അതേസമയം തോട്ടമുടമ ഗോവയിലേക്ക് കടന്നതായി സൂചന കിട്ടയെന്നും പോലീസ് അറിയിച്ചു.

article-image

dfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed