വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി; 25-ന് താക്കോൽദാനം


ഷീബ വിജയൻ
കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ നറുക്കെടുപ്പിനിടെ പല കുടുംബങ്ങളും വിതുമ്പി.

ഓരോ കുടുംബത്തിനും വീടും 7 സെന്റ് സ്ഥലവുമാണ് ലഭിക്കുക. വൈദ്യുതി കണക്ഷനും പട്ടയവും ഇന്നുതന്നെ ലഭ്യമാക്കും. അതേസമയം, കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന 50 വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് രാഹുൽ ഗാന്ധി നിർവ്വഹിക്കും. മുസ്ലിം ലീഗ് നൽകുന്ന വീടുകളുടെ കൈമാറ്റവും 28-ന് നടക്കും.

article-image

fdesdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed