തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പത്മജ വേണുഗോപാൽ


ശാരിക l കേരളം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ തൃശൂരിൽ മത്സരിക്കണമെന്ന് അവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ തവണ തനിക്ക് വോട്ട് ചെയ്യാത്തതിൽ ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നും, ഇത്തവണ മത്സരിക്കുകയാണെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാമെന്ന് അവർ പറയുന്നതായും പത്മജ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാൻ താൻ തയ്യാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അവർ പറഞ്ഞു. പാർട്ടി എന്ത് ചുമതല നൽകിയാലും അത് നിശ്ചിതമായി നിർവഹിക്കുമെന്നും ഇതിനായി താൻ യാതൊരു നിബന്ധനകളും മുന്നോട്ടുവെച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.

വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഇനി മത്സരിക്കുകയെന്നും ജനങ്ങൾക്ക് ബിജെപിയോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തൃശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു. തൃശൂർ, വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പത്മജയുടെ പേര് പരിഗണിക്കുന്നതിനിടെയാണ് ഈ പ്രതികരണം പുറത്തുവന്നത്. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വെറും നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed