പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയില്‍


പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ സജീവന്‍ കൊല്ലപ്പുള്ളി പൊലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് ഇയാളെ പിടികൂടിയത്. ബത്തേരി കോട്ടക്കുന്നില്‍വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയതാണെന്നും വിവരമുണ്ട്.

സജീവന്‍ കൊല്ലപ്പുള്ളിയുടെ അക്കൗണ്ടിലേക്കാണ് ബാങ്കില്‍ നിന്ന് തിരിമറി നടത്തിയ പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

article-image

dfsdfsdfsadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed