പാലക്കാട് പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


പാലക്കാട്: പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്‍റെ മകൻ അശ്വിൻ(12), വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്.

വള്ളൂർ മേഖലയിലെ മേലെകുളത്ത് ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

ഇരുവരും അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ നൽകിയ വിവരം അനുസരിച്ച് പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. മൃതദേഹങ്ങൾ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed