സംസ്ഥാനത്തെ 67,069 ഭൂരഹിതര്‍ക്കു കൂടി ഇന്ന് പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി


സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതര്‍ക്കു കൂടി ഇന്ന് പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തത്. ഇന്നു വിതരണം ചെയ്ത പട്ടയങ്ങള്‍ക്ക് പുറമെ ഈ സർക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ 54,535 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. 2 വർഷത്തിനുള്ളിൽ മാത്രം ഈ സർക്കാർ വിതരണം ചെയ്തത് 1.22 ലക്ഷത്തിലധികം പട്ടയങ്ങളാണ്. ഭൂരഹിതരില്ലാത്ത കേരളം എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിൽ മുന്നേറുകയാണ്. അതു സാക്ഷാൽക്കരിക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. സാമൂഹികസമത്വത്തിൽ അധിഷ്ഠിതമായ നവകേരളം പടുത്തുയർത്തമെന്നും മുഖ്യമന്ത്രി എഫ്.ബിയിൽ കുറിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed