തമിഴ് സംവിധായകന്‍ മനോബാല അന്തരിച്ചു


നടനും നിർമാതാവും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്‌സയിലായിരുന്നു. ഇന്നുച്ചയ്ക്ക് ചെന്നൈയിൽ ആയിരുന്നു അന്ത്യം. തമിഴിലും മലയാളത്തിലുമായി 450ല്‍പരം സിനിമകളില്‍ വേഷമിട്ട അദ്ദേഹം 24 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1979ൽ പുതിയ വാരങ്ങൾ എന്ന ചിത്രത്തിലൂടെ ഭാരതിരാജയുടെ സഹ സംവിധായകനായാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

1982ല്‍ പുറത്തിറങ്ങിയ ആഗായ ഗംഗേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. രജനികാന്ത് അഭിനയിച്ച ഊര്‍ക്കാവലന്‍ (1987), മോഹന്‍ അഭിനയിച്ച പിള്ള നില്ല (1985) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.

article-image

cdxzccdsxz

You might also like

Most Viewed