ബിജെപി സീറ്റ് സിപിഐഎം പിടിച്ചെടുത്തിട്ട് രണ്ടാംവർഷം; കോ‍ഴിമുട്ട പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി


സംസ്ഥാനത്ത് ബിജെപിക്ക് ഉണ്ടായിരുന്ന ഒരേയൊരു സീറ്റ് സിപിഐഎം പിടിച്ചെടുത്തിട്ട് മെയ് രണ്ടിന് രണ്ട് വര്‍ഷം തികയുകയാണ്. നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വി.ശിവന്‍കുട്ടിയാണ് മണ്ഡലം തിരികെപ്പിടിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇന്ന് രണ്ടാം വാര്‍ഷികം തികഞ്ഞപ്പോള്‍ കോ‍ഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് ബിജെപിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി. തന്‍റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കോ‍ഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘2021 മെയ് 2’ എന്നാണ് അദ്ദേഹം ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരളത്തില്‍ 35 സീറ്റ് നേടുമെന്നും സംസ്ഥാനം ഭരിക്കുമെന്നുമായിരിന്നു കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞുനടന്നത്. ആകെയുള്ള സീറ്റും ബിജെപിക്ക് നഷ്ടപ്പെടും എന്നായിരിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് കൊടുത്ത മറുപടി. ഫലം വന്നപ്പോള്‍ 2016 ല്‍ ഒ.രാജഗോപാല്‍ ജയിച്ച നേമം മണ്ഡലവും ബിജെപിയെ കൈവിട്ടു.

article-image

CVXVXCCX

You might also like

  • Lulu Exchange
  • Straight Forward

Most Viewed