എൻസിഇആർടി കാവിവത്കരണം: കെഎസ് യു മാർച്ചിൽ സംഘർഷം
എൻസിഇആർടി കാവിവത്കരണത്തിനെതിരേ തിരുവനന്തപുരം എജിസ് ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു.ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ എംജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
sadgs