സ്ഥാനങ്ങള്‍ രാജിവെച്ച് പത്തനംതിട്ട UDF ജില്ലാ ചെയര്‍മാന്‍; BJPയിലേക്കെന്ന് സൂചന
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് സ്ഥാനം രാജിവെച്ചു. ജില്ല യു.ഡി.എഫ്. ചെയര്‍മാന്‍ കൂടിയായ വിക്ടര്‍ ടി. തോമസ് ഈ സ്ഥാനവും രാജിവെച്ചു. സെറിഫെഡ് മുന്‍ ചെയര്‍മാനാണ്. ജോസഫ് വിഭാഗം കടലാസ് സംഘടനയായെന്ന് ആരോപണമുയര്‍ത്തിയാണ് രാജി.
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല. പാര്‍ട്ടി നിര്‍ജീവമായി. സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യു.ഡി.എഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് താന്‍. സഹിക്കാന്‍ കഴിയാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് വിക്ടര്‍ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം വിക്ടര്‍ ടി. തോമസ് BJPയൽ അഗത്വമെടുക്കുമെന്നും സൂചനയുണ്ട്.
DSFD