കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിച്ചൊരു യാത്ര; ഒരാൾക്ക് ടിക്കറ്റിന് 300 രൂപ മാത്രം

കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിച്ച് മൂന്നര മണിക്കൂർ നീളുന്ന ഉല്ലാസയാത്ര ഒരുക്കി ‘ഇന്ദ്ര’. രാജ്യത്തെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്രയാണ് ഈ ഉല്ലാസയാത്ര സമ്മാനിക്കുന്നത്.
ന്നരക്കോടി രൂപ ചെലവിലാണ് ജലഗതാഗത വകുപ്പിന്റെ ‘ഇന്ദ്ര’ ക്രൂയിസ് ഒരുങ്ങുന്നത്. ഫ്രഞ്ച് സാങ്കേതികവിദ്യയിലുള്ള ക്രൂയിസിന്റെ അന്തിമ ജോലികൾ അരൂരിൽ പുരോഗമിക്കുകയാണ്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് വില. ഒരേസമയം 100 പേർക്ക് ഇന്ദ്രയിൽ സഞ്ചരിക്കാം. ദിനംപ്രതി രണ്ട് ട്രിപ്പുകളാകും ഉണ്ടാവുക. ആദ്യത്തേത് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും. രണ്ടാമത്തെ യാത്ര ഉച്ചയ്ക്ക് മൂന്നര മുതലും ആരംഭിക്കും. രണ്ടാമത്തെ യാത്രയിൽ സൂര്യാസ്തമയവും കാണാം.
എറണാകുളം ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ദ്ര വൈപ്പിൻ കടൽമുഖം, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ടാണ് മടങ്ങുക.
ഈ മാസം 24ന് കൊല്ലത്ത് ‘സീ അഷ്ടമുടി’ എന്ന ബജറ്റ് ടൂറിസം പദ്ധതിയും ആരംഭിക്കുന്നുണ്ട്.
a