പിവി അൻവർ എംഎൽഎയുടെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി


നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്ന് കോടതി പറഞ്ഞു.

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് കളക്ടറാണ് ഉത്തരവിട്ടത്. കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി തടയണകൾ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.

article-image

hfgh

You might also like

  • Straight Forward

Most Viewed