എപി സോണയ്ക്കെതിരെ പോക്സോ ചുമത്തണം: പരാതിയുമായി ജെബി മേത്തർ


സിപിഐഎം നേതാവ് എപി സോണയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് എംപി ജെബി മേത്തർ. സഹപ്രവർത്തകയുടേതുൾപ്പെടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോണയ്ക്കെതിരെ പോക്സോ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി. വനിതാ കമ്മീഷനും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും മഹിളാ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. സോണയുടെ ഫോൺ പിടിച്ചെടുക്കുമെന്നും ആവശ്യമുണ്ട്.

ഭരണ സ്വാധീനത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അതുകൊണ്ടുതന്നെ നീതിയുക്തമായിട്ടുള്ള, നിഷ്പക്ഷമാവും സത്യസന്ധമായ അന്വേഷണം ഉറപ്പാക്കണമെന്നും പരാതിയിൽ ജെബി മേത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ജില്ലാ പൊലീസ് മേധാവിക്കും സ്ഥാന വനിതാ കമ്മീഷനും ജെബി മേത്തർ പരാതി നൽകി. സ്വമേധയാ ഈ വിഷയം കമ്മീഷൻ അന്വേഷിക്കണം എന്നാണ് വനിതാ കമ്മീഷന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. അതോടൊപ്പം സോനക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സിപിഐഎം പുറത്താക്കിയിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് ആണ് നടപടി സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്തുനിന്നുണ്ടായത് എന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

article-image

fddgf

You might also like

Most Viewed