അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കലാഭവൻ സോബി ജോർജിനു മൂന്നു വർഷം തടവ്

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നടൻ കലാഭവൻ സോബി ജോർജിനു മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും. കൊച്ചി മജിസ്ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. സോബിയുടെ കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസണും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാകാതിരുന്നതിനാണു നടപടി.
ഇരുവരുടെയും അപേക്ഷയിൽ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കുന്നതാണു പതിവ്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു കലാഭവൻ സോബി മനോരമ ഓൺലൈനോടു പറഞ്ഞു. 2014ൽ ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ydfyf