പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകാലാശാല അപ്പീൽ നൽകില്ല

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിലെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം വെള്ളിയാഴ്ച ചേരും. തുടർനടപടികളെ കുറിച്ച് ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകാലാശാല അപ്പീൽ നൽകില്ല. വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലർ നിയമോപദേശം തേടിയുണ്ട്. ഇതിനിടയിൽ കണ്ണൂർ വിസി ഇന്നു മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന വിധി വന്നതോടെ ഇവരെ അനുകൂലിച്ചിരുന്ന സർവകലാശാലയുടെ ഇനിയുള്ള നിലപാട് സുപ്രധാനമാണ്. കോടതി വിധി മാനിക്കുന്നുവെന്നും സർവകലാശാലയാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
rydryr