അതിജീവിതയെ ഫോണിൽ വിളിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി.


ഷീബ വിജയൻ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ വിളിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പരാതി ഗൗരവമായി പരിഗണിച്ച കോടതി, വരുന്ന ശനിയാഴ്ച നേരിട്ട് ഹാജരാകാൻ രാഹുലിന് നിർദ്ദേശം നൽകി.

രണ്ടാമത്തെ ബലാത്സംഗക്കേസിൽ സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന കർശന വ്യവസ്ഥയിലാണ് കോടതി മുൻപ് ജാമ്യം നൽകിയിരുന്നത്. എന്നാൽ രാഹുൽ ഫോണിൽ വിളിച്ച വിവരം അതിജീവിത തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. രാഹുലിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഈ കേസിൽ നെടുമങ്ങാട് കോടതിയിൽ അതിജീവിത രഹസ്യമൊഴി നൽകിയിരുന്നു.

article-image

AsasA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed