‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ടീസറും ട്രെയിലറും നീക്കം ചെയ്യാൻ ഉത്തരവ്


ഷീബ വിജയൻ
കൊച്ചി: വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി 2’ ഹൈക്കോടതി ജഡ്ജിമാർ നേരിട്ട് കാണും. സിനിമയെക്കുറിച്ച് പൊതുജനങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസറും ട്രെയിലറും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചു.

കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള വിവാദ രംഗങ്ങൾ ഉൾക്കൊള്ളുന്ന ടീസർ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി നിരീക്ഷിച്ചു. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിർമ്മാതാക്കളുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

article-image

cxda

You might also like

  • Lulu Exchange
  • Straight Forward

Most Viewed