ജയലളിതയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി തള്ളി


തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി മദ്രാസ് ഹൈക്കോടതി തള്ളി.  ചെന്നൈയിലെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2016ലാണ് ജയലളിതയുടെ മരണം. 

സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ കൂടിയായ ആർ.ആർ ഗോപാൽജി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ടി. രാജയും ജസ്റ്റീസ് ഡി.കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്.

സിബിഐയും ബന്ധപ്പെട്ട ഏജൻസികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.

article-image

e7r5

You might also like

Most Viewed