നിയമസഭ പിരിഞ്ഞു; മറുപടി പ്രസംഗത്തിലൂടെ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഷീബ വിജയൻ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന ദിനം ചരിത്രപരമായ മറുപടി പ്രസംഗത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർത്തിയാക്കി. തുടർച്ചയായി രണ്ട് നിയമസഭകളിൽ മുഖ്യമന്ത്രിയാകുകയും അവസാന സമ്മേളനത്തിൽ സഭാനേതാവായി മറുപടി പ്രസംഗം നടത്തുകയും ചെയ്യുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി.
20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷമാണിതെന്നും സർക്കാരിന്റെ വികസന കുതിപ്പുകളിൽ അവർ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയുടെ കാലാവധി മാർച്ച് 26 വരെ ഉണ്ടെങ്കിലും, സുപ്രധാന നടപടികളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി സ്പീക്കറോട് ശുപാർശ ചെയ്തു. ഇതോടെ 2016 മുതൽ 2026 വരെയുള്ള പിണറായി സർക്കാരിന്റെ സഭാകാലയളവ് പൂർത്തിയായി.
asasasds


