കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നു: വിദേശ മരുന്ന് കമ്പനികൾക്കെതിരെ മന്ത്രി വീണാ ജോർജ്
ശാരിക l കേരളം
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന തരത്തിൽ വിദേശ കുത്തക മരുന്ന് കമ്പനികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ഇതിനോടകം തന്നെ വിദേശ കമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. ആശുപത്രികൾ നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്ന് കമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80 മുതൽ 90 ശതമാനം വരെ ഓഹരികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികൾ നിക്ഷേപിച്ച പണം തിരിച്ചുപിടിക്കണമെങ്കിൽ കേരളത്തിലെ സർക്കാർ ആരോഗ്യ മേഖല തകരേണ്ടത് അവരുടെ ആവശ്യമാണെന്നും, ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
dsgdg


