വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേയേക്ക് പുറപ്പെട്ടു


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര.

ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും ബെന്നി ബഹനാൻ എംപിയും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്.

article-image

ോോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed