കാൻസർ ഭേദമാക്കുമെന്ന് പറഞ്ഞ് രോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ദുർമന്ത്രവാദി പിടിയിൽ


കാൻസർ രോഗം ഭേദമാകാൻ പൂജ നടത്തണമെന്ന് പറഞ്ഞ് വൻ തട്ടിപ്പ് നടത്തിയ ദുർമന്ത്രവാദി പിടിയിൽ. കോന്നിയിലാണ് സംഭവം. ഐരവണ് മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് പിടിയിലായത്. കാൻസർ രോഗിയിൽ നിന്ന് പൂജയ്‌ക്ക് എന്ന പേരിൽ 4 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. എന്നാൽ സംശയം തോന്നിയ രോഗി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വീരന്റെ വിവരങ്ങൾ പുറംലോകം അറിയുന്നത്. കേരളത്തിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed