തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ഏഴ് വർഷം വരെ കുറ്റം കിട്ടാവുന്ന കുറ്റം; വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവു നിരത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണറുടെ വാർത്താസമ്മേളനം രാജ്ഭവനിൽ. തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ഏഴ് വർഷം വരെ കുറ്റം കിട്ടാവുന്ന കുറ്റമാണെന്നും ഗവർണറുടെയും രാഷ്ട്രപതിയുടെയും ജോലി ചെയ്യുന്നത് തടയുന്നത് ഐപിസി 124 പ്രകാരം കുറ്റകരമാണെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായത് പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. പൊലീസാണ് കയ്യേറ്റമുണ്ടായപ്പോൾ എന്നെ രക്ഷിച്ചത്. പൊലീസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഗവർണർക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളിലെ നിയമനടപടി വിശദീകരിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനത്തിന്‍റെ തുടക്കം. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ഇത് രാജ്ഭവന്‍ നിർമ്മിച്ച വീഡിയോ അല്ലെന്നും പിആർഡി, വിവിധ മാധ്യമങ്ങൾ എന്നിവയിൽ നിന്നുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. ഗവർണറുടെ പരിപാടിക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ലിസ്റ്റ് പ്രകാരം ഇർഫാൻ ഹബീബിന് മൂന്ന് മിനിറ്റേ സംസാരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലധികം ഇർഫാൻ ഹബീബ് സംസാരിച്ചുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
dufu