മുളക്കുളത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ‍; പോലീസ് കേസെടുത്തു


മുളക്കുളത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ‍ കണ്ടെത്തിയ സംഭവത്തിൽ‍ പോലീസ് കേസെടുത്തു. മൃഗങ്ങളെ കൊന്നാൽ‍ ചുമത്തുന്ന ഐപിസി 429 പ്രകാരമാണ് വെള്ളൂർ‍ പോലീസ് കേസെടുത്തത്. മൃഗസ്‌നേഹികളുടെ പരാതിയിലാണ് കേസെടുത്തത്. നായകളുടെ കുഴിച്ചിട്ട ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർ‍ട്ടം ചെയ്യുകയാണ്.  മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർ‍ട്ടം നടപടികൾ‍ പുരോഗമിക്കുന്നത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ്  മുളക്കുളം കാരിക്കോട് പ്രദേശത്ത് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ‍ ചെന്നാണ് നായ്ക്കൾ‍ ചത്തതെന്നാണ് സംശയം.

article-image

aras

You might also like

Most Viewed