സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ് രൂപീകരിക്കാനൊരുങ്ങി കേന്ദ്രം

സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വേഗത്തിലുള്ള സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് തീരുമാനം. ആദ്യഘട്ടത്തിൽ പത്ത് സംസ്ഥാനങ്ങളിൽ മാറ്റം ബ്രാബല്യത്തിൽ വരും.
2023 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആസൂത്രണ ബോർഡുകൾ ഇല്ലാതാകുമെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷമാണ് കേന്ദ്ര ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നത്. ഇത് സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ നീക്കം.
awt5as6t