മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും യൂറോപ്പിലേക്ക്


മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബർ‍ ആദ്യമാണ് അരംഭിക്കുക. ഫിൻലൻഡും നോർ‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദർ‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിൻ‍ലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദർ‍ശിച്ചേക്കും.

നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ്പ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

article-image

zt

You might also like

Most Viewed