എഎൻ ഷംസീർ 24ആമത് നിയമസഭാ സ്പീക്കർ


നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യുട്ടി സ്പീക്കർ‍ ചിറ്റയം ഗോപകുമാർ‍ ആണ് തെരഞ്ഞെടുപ്പ് നടപടികൾ‍ നിയന്ത്രിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ എഎൻ ഷംസീറിനെ അഭിനന്ദിച്ചു. സഭാ അംഗങ്ങളുടെ അവകാശങ്ങൾ‍ സംരക്ഷിച്ച പ്രമുഖരുടെ നിരയാണ് നിയമസഭയ്ക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ നിരയിൽ‍ ഇടംപിടിക്കാൻ കഴിയും. സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ട്. ആ പ്രായത്തിലുള്ള ഒരാൾ‍ സ്പീക്കർ‍ ആകുമ്പോൾ‍ പ്രസരിപ്പ് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർ‍ത്തു.

ഇന്നു ചേർ‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ‍ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്. മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയാവുകയും, സ്പീക്കറായിരുന്ന എം ബി രാജേഷ് പകരം മന്ത്രിസഭയിലെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

article-image

cjkcvk

You might also like

Most Viewed