ജീവനക്കാർക്കും കുടുംബാഗങ്ങൾക്കുമായി ഓണാഘോഷം സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

ബഹ്റൈനിലെ പ്രമുഖ ആതുരാലയ ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു.
സെപ്തംബർ 9ന് സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികളിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, സിഇഒ ഡോ ശരത്ത് ചന്ദ്രൻ, റീജിയണൽ ബിസിനസ് ഹെഡ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, ഗൾഫ് ഫാർമസി ഫാർമ ഡിവിഷൻ ജനറൽ മാനേജർ വി നന്ദകുമാർ എന്നിവർ പങ്കെടുത്തു.
25 ഇനങ്ങളോടു കൂടിയ ഓണസദ്യ ജീവനക്കാരും കുടുംബാഗങ്ങളും ചേർന്ന് അവതരിപ്പിച്ച തിരുവാതിര,ഓണകളികൾ, വടംവലി മത്സരം, മറ്റ് കലാപരിപാടികൾ എന്നിവ ഓണാഘോഷചടങ്ങിന് മാറ്റ് കൂട്ടി.
എണ്ണൂറോളം പേരാണ് പരിപാടികളിൽ പങ്കെടുത്തത്.
a