വിമാനത്തിനുള്ളില്‍ അബോധാവസ്ഥയിലായി; ദുബായില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ 52കാരി മരിച്ചു

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല കൊച്ചുമുറിയില്‍ വേഴമ്പന്തോട്ടത്തില്‍ മിനി എല്‍സ ആന്റണി ആണ് മരിച്ചത്. 52 വയസായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു മിനിയുടെയും ഭര്‍ത്താവിന്റെയും യാത്ര. യാത്രയ്ക്കിടെ മിനി അബോധാവസ്ഥയിലാകുകയായിരുന്നു. വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി ഉടനെ തന്നെ ഇവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മിനിയും ഭര്‍ത്താവും ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചുമുറിയില്‍ ആന്റണിയുടെ മകളാണ്. മാതാവ് റോസമ്മ.
a