ഹിർദേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപാദ്ധ്യക്ഷനാകും

സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഹിർദേഷ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപ കമ്മീഷനറായി നിയമിക്കപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് നിയമന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
കേന്ദ്ര ഭരണ പ്രദേശങ്ങളുൾപ്പെടുന്ന ആഗ്മുട്ട് കേഡറിലെ 1999 ബാച്ച് ഉദ്യോഗസ്ഥനാണ് കുമാർ. നിലവിൽ ജമ്മു കാഷ്മീരിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനറാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ മുഖ്യ കമ്മീഷനർ രാജീവ് കുമാറും ഉപ കമ്മീഷനർ അനൂപ് ചന്ദ്ര പാണ്ഡേയുമാണ് അംഗങ്ങൾ. കമ്മീഷനിലെ ഒഴിവുള്ള ഏക സ്ഥാനത്തേക്ക് അഞ്ച് വർഷത്തേക്കാണ് കുമാറിന്‍റെ നിയമനം.
a