തിരുവനന്തപുരത്ത് റെയ്ഡിൽ 107 ഗുണ്ടകൾ പിടിയിലായി

ഇന്ന് പുലർച്ചെ തിരുവനന്തപുരം റൂറലിൽ നടന്ന റെയ്ഡിൽ 107 ഗുണ്ടകൾ പിടിയിലായി. ഇവരിൽ 94 പേർ പിടികിട്ടാപ്പുള്ളികളാണെന്നാണ് വിവരം.
റൂറൽ എസ്പി ശിൽപയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.
wtsg