കേരളത്തിന്റെ നട്ടെല്ല് തകർന്നു; പിണറായിയും സംഘവും അടുത്ത മാസം പടിയിറങ്ങുമെന്ന് വി.ഡി. സതീശൻ


ഷീബ വിജയൻ
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്ത മാസത്തോടെ ഭരണം വിട്ടൊഴിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുകയാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുള്ള വികസനം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. മന്ത്രി വീണാ ജോർജിനെ 'അസാധാരണ അഭിനേത്രി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മന്ത്രിയുടേത് വെറും പ്രഹസനമാണെന്നും വിമർശിച്ചു. സി.പി.എം സംഘപരിവാർ പാതയിലാണെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വർഗീയത പറയുന്നതിൽ ഇരു പാർട്ടികളും ഒരുപോലെയാണെന്നും അദ്ദേഹം ആരോപിച്ചു. മതേതര നിലപാടുമായി യു.ഡി.എഫ് ശക്തമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.

article-image

dfsdfsfgds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed