എതിർപ്പുകൾ തള്ളിക്കളഞ്ഞു; തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ സി.പി.എം സ്ഥാനാർഥി
ഷീബ വിജയൻ
തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന നിലയിലുള്ള പരിഗണനയാണ് ശ്യാമളയ്ക്ക് നൽകിയതെന്ന ആരോപണവും അണികൾക്കിടയിലെ ശക്തമായ പ്രതിഷേധവും തള്ളിക്കൊണ്ടാണ് ഈ നീക്കം. ശ്യാമളയ്ക്ക് പകരം എം.വി. ജയരാജനെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും നേതൃത്വം പഴയ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.
ആന്തൂർ നഗരസഭയിലെ വിവാദങ്ങളും പ്രവാസി വ്യവസായിയുടെ ആത്മഹത്യയും ഉയർത്തിക്കാട്ടി ശ്യാമളയുടെ വിജയസാധ്യതയെക്കുറിച്ച് അണികൾക്കിടയിൽ വലിയ ആശങ്കയുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വിയോജിപ്പുകൾ ഉയർന്നിട്ടും അതൊന്നും വകവെക്കാതെയാണ് സെക്രട്ടേറിയറ്റ് സ്ഥാനാർഥിത്വം സ്ഥിരീകരിച്ചത്. ഇതോടൊപ്പം പേരാവൂരിൽ കെ.കെ. ശൈലജയും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും മത്സരിക്കുമെന്നും പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചു.
dqwdwwwq


