കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ


കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പളത്തിന് ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച്  ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുകയും ചെയ്തു. 103 കോടിയാണ് ധനസഹായമായി കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് അനുകൂല നിലപാടെടുക്കുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സർക്കാർ നിലപാട് മാറ്റിയതിനാൽ ഓണത്തിന് മുൻപ് ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ ശ്രമം വിഫലമായേക്കും. 

അതേസമയം, ശമ്പളവിതരണത്തിനായി ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. സെപ്തംബർ ഒന്നിന് ശമ്പളകുടിശ്ശിക നൽകണമെന്നാണ് നിർദേശം.

article-image

dfhfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed