സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കുന്നു


ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രത്യേക മേല്‍നോട്ട ചുമതല ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് നീക്കം നടക്കുന്നത്. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്നും ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ ഡിജിപിയുടെ ശുപാര്‍ശ.

You might also like

  • Straight Forward

Most Viewed