ഓണം ബംപർ‍ സമ്മാനത്തുക 25 കോടി രൂപയാക്കി; ടിക്കറ്റ് നിരക്കും ഉയർത്തി


ഓണം ബംപർ‍ സമ്മാനത്തുക 25 കോടി രൂപയായി ഉയർത്തി. ലോട്ടറി വകുപ്പിന്റെ ശുപാർ‍ശ സർ‍ക്കാർ‍ അംഗീകരിച്ചു. ഇതോടെ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്തവണ ഓണം ബംപർ. ടിക്കറ്റ് നിരക്ക് 500 രൂപയായി ഉയർത്തും. അടുത്ത തിങ്കളാഴ്ച മുതൽ‍ വിൽ‍പന തുടങ്ങും

രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേർ‍ക്ക് ഒരു കോടി രൂപ വീതവും നൽ‍കാനാണ് ശുപാർ‍ശ. കഴിഞ്ഞ വർ‍ഷം വരെ 12 കോടി രൂപ ഓണം ബംപർ‍ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. സമ്മാനത്തുക വർ‍ധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വർ‍ധിപ്പിക്കുന്നത് വിൽ‍പനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed