ആർ‍. ശ്രീലേഖുടെ വെളിപ്പെടുത്തൽ‍ പ്രതിയുടെ സ്വാധീനം മൂലമെന്ന് അതിജീവിതയുടെ അഭിഭാഷക


മുൻ‍ ഐപിഎസ് ഉദ്യോഗസ്ഥ ആർ‍.ശ്രീലേഖയുടെ വെളിപ്പെടുത്തൽ‍ പ്രതിയുടെ സ്വാധീനം മൂലമെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. ജയിൽ‍ മേധാവിയായിരുന്നപ്പോൾ‍ പ്രതിക്ക് വേണ്ടി പ്രത്യേകമായ സൗകര്യമുണ്ടാക്കുന്നതിന് വേണ്ടി ജയിലിലെത്തി ആദ്യം മുതൽ‍ സൗകര്യങ്ങൾ‍ ഒരുക്കി നൽ‍കിയ വ്യക്തിയാണ്. ഈ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി തുടക്കം മുതലെ രംഗത്ത് വന്ന വ്യക്തിയാണ് ശ്രീലേഖയെന്നും ടി.ബി മിനി പറഞ്ഞു. 

ഇപ്പോൾ‍ അവർ‍ വെളിപ്പെടുത്തിയ കാര്യങ്ങളിൽ‍ തങ്ങൾ‍ക്കും അറിയേണ്ട കുറെ കാര്യങ്ങളുണ്ട്. പൾ‍സർ‍ സുനി ക്വട്ടേഷന്‍ എടുത്ത് ചെയ്യുന്ന ആളാണ് എന്ന് ശ്രീലേഖ സമ്മതിച്ചിട്ടുണ്ട്. ജയിലിലേക്ക് ഫോൺ കടത്തിയെന്നത് സമ്മതിച്ചിരിക്കുകയാണ്. ആ ഫോണിൽ‍ നിന്ന് ആരെയൊക്കെ വിളിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങൾ‍ അന്വേഷണ വിധേയമാക്കണം. കോടതിയിൽ‍ മാർ‍ക്ക് ചെയ്ത ഒരു ഡോക്യുമെന്റിനെ പറ്റിയാണ് അവർ‍ സംസാരിക്കുന്നത് എന്നത് അതിന്റെ ഗൗരവം വർ‍ധിപ്പിക്കുന്നുവെന്നും മിനി പറഞ്ഞു.

പ്രതിയെ വെള്ള പൂശാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ‍ നടക്കുന്നത്. കേസ് പ്രതിക്ക് എതിരാണെന്ന് മനസിലായപ്പോൾ‍ അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ഇപ്പോൾ‍ ഈ വെളിപ്പെടുത്തൽ‍ നടത്തിയിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed