എന്നും അതിജീവിതയ്ക്കൊപ്പം; ഉമാ തോമസ്


നടി ആക്രമിക്കപ്പെട്ട കേസിൽ‍  ദിലീപിന് അനുകൂലമായ മുൻ ഡിജിപി  ആർ‍. ശ്രീലേഖയുടെ പരാമർ‍ശത്തിൽ‍ പ്രതികരണവുമായി ഉമാ തോമസ് എംഎൽ‍എ. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് ഉമാ തോമസ് പ്രതികരിച്ചു. കേസ് കോടതിയിലിരിക്കുന്നതിനാൽ‍ താൻ അഭിപ്രായം പറയില്ല. കേസിൽ‍ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ‍ മാത്രം പ്രതികരിക്കുമെന്നും ഉമ പറഞ്ഞു. 

ഒന്നര മാസത്തിനകം കേസിൽ‍ തീർ‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽ‍കിയത്. കേസിൽ‍ തീരുമാനം ഉണ്ടാകട്ടെ. ഇത്രയും ഉന്നത സ്ഥാനത്തിരുന്ന പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഉമ വ്യക്തമാക്കി.

കേസിൽ‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആർ‍. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുൻ മുൻ‍ ഡിജിപിയുടെ വെളിപ്പെടുത്തൽ‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed