കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി  ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച  ഏഴാമത്  കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ്  നോർക്ക ബഹ്‌റൈൻ ജനറൽ കൺവീനർ കെ.ടി.സലിം ആണ് ഉത്‌ഘാടനം ചെയ്തത്.  

article-image

കെ.പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രെട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസ്സി.ട്രെഷറർ  ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 7 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ  നൂറോളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി.    

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed