ബഹ്റൈൻ ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി


ബഹ്റൈൻ ബീച്ച് ഫെസ്റ്റിവലിന് സലാഖിലെ ബിലാജ് അൽ ജസായറിൽ തുടക്കമായി. ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലിൽ വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന നിരവധി പരിപാടികളാണ് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് ആരംഭിച്ച ഫെസ്റ്റിവൽ നാളെ വരെയാണ് നടക്കുക. വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റ് പ്രധാന ബീച്ചുകളായ മറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി ബീച്ച് എന്നിടങ്ങളിലും സമാനമായ പരിപാടികൾ നടക്കും. ഓഗസ്റ്റ് 27 വരെയാണ് രാജ്യത്ത് ബീച്ച് ഫെസ്റ്റിവലുകൾ നടക്കുക.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed