കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ; സംഭവം കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിൽ


കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 2 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വയ്ക്കുന്നതു തന്നെ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. മയക്കുമരുന്നുകളുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ബൾക്കീസ് മഹലിൽ ഷഹീദ് എം, ചൊക്ലി കീഴ്മാടം സ്വദേശി മർവ്വ മഹലിൽ മുസമ്മിൽ എം, പാനൂർ താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദിൽ അഫ്സൽ സി.കെ. , തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൌസിൽ അഫ്സൽ സി. എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ബി.അനുബാബുവും പാർട്ടിയും ചേർന്ന് പിടികൂടിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed