കടുവയിലെ പരാമർശം ഖേദം രേഖപ്പെടുത്തി പൃഥിരാജും, ഷാജി കൈലാസും


'കടുവ'യില്‍ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളെ വേദനപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. ഫേസ് ബുക്കിലൂടെയാണ് താരം ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചുകൊണ്ട് ക്ഷമാപണം നടത്തിയത്.  'ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്' എന്ന് ഷാജി കൈലാസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും സംവിധായകന്‍ പറഞ്ഞു. 

You might also like

Most Viewed