പെറ്റിക്കേസുള്ളവർക്ക് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി

പെറ്റിക്കേസുള്ളവർക്ക് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി അനിൽകാന്ത്. പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്തിയാണ് ഡിജിപി ഉത്തരവിറക്കിയത്.
പെറ്റിക്കേസും ട്രാഫിക് കേസും ഉള്ളവർക്ക് നിലവിൽ പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇതിനാൽ പലർക്കും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഡിജിപിയുടെ ഇടപെടൽ.