കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണമിശ്രിതം പിടികൂടി.


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണമിശ്രിതം പിടികൂടി.

സംഭവത്തില്‍ ബഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്നു സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വർണം പിടികൂടിയത്. 2 മാസത്തിനിടെ കരിപ്പൂരിൽ 14 കോടിയുടെ സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed