സേതുരാമയ്യർ വീണ്ടും തീയറ്ററിൽ ; സമ്മിശ്രപ്രതികരണങ്ങൾ പങ്കിട്ട് പ്രേക്ഷകർ


'സേതുരാമയ്യരാ'യി മമ്മൂട്ടി ഇതാ അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ 'സിബിഐ 5: ദ ബ്രെയിൻ' എന്ന ചിത്രമാണ് ഇന്ന് പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ 5: ദ ബ്രെയിൻ' ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നതും ഒന്നാന്തരം ത്രില്ലര്‍ എന്ന അഭിപ്രായങ്ങള്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍. ക്ലൈമാക്സ് ഞെട്ടിച്ചു എന്നും ഒരു കൂട്ടര്‍ പറയുന്നു. 'സേതുരാമയ്യരാ'യി മമ്മൂട്ടി ഗംഭീരമായി എന്ന് ചിത്രം കണ്ടവര്‍ പറയുന്നു. ജഗതിയെ ബുദ്ധിപൂര്‍വമായി ചിത്രത്തില്‍ ഉപയോഗിച്ചുവെന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന് മൊത്തത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ട്.. 'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. 'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed