ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ആറ് പേരെ രക്ഷപ്പെടുത്തി


ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി . വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങി തുടങ്ങിയത് തുടർന്ന് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു. ഉരു പൂർണമായും കടലിൽ മുങ്ങി.ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത്.

നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത് . ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത് ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നിന്നും പോയ c 404 കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. അർധരാത്രിയാണ് അപകടമുണ്ടായത് . മാർച്ചിലും സമാന രീതിയിൽ ബേപ്പൂരിൽ നിന്നും പോയ ഉരു അപകടത്തിൽ പെട്ടിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed