ശ്രീലങ്കൻ അഭയാർഥികൾ കേരളതീരത്ത് എത്തിയേക്കുമെന്ന് മുന്നറിയിപ്പ്
ശ്രീലങ്കൻ അഭയാർഥികൾ കേരളതീരത്ത് എത്തിയേക്കുമെന്ന് കേന്ദ്ര ഇന്‍റലിജൻസ് മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി. അഭയാർഥികൾ ബോട്ടുമാർഗം കേരളതീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്.
വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡും കോസ്റ്റൽ പോലീസും പരിശോധന നടത്തി. ശ്രീലങ്കൻ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തി വരുന്ന ബോട്ടുകളിലും പരിശോധന ശക്തമാക്കും.

