തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; പാക് പ്രധാനമന്ത്രിക്ക് 50,000 രൂപ പിഴ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് സ്വാതിൽ റാലിയെ അഭിസംബോധന ചെയ്തതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇമ്രാൻ സ്വാത് സന്ദർശിക്കുന്നത് മാർച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ വി ലക്ക് മറികടന്നു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണകർത്താക്കൾ അവിടം സന്ദർശിക്കരുതെന്നാണ് പുതിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. ഖൈബർ പഖ്തൂൻഖ്വയിൽ രണ്ടാംഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് ന ടക്കുന്നത്. ചട്ടം ലംഘിച്ചതിന് ഇമ്രാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു.

