മൂ​വാ​റ്റു​പു​ഴ​ ഈസ്റ്റ് മാറാടിയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു


മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിൽ വീണ്ടും വാഹനാപകടം. രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പിള്ളവീട് നഗർ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60), ആലുവ ബാഞ്ച് സ്ട്രീറ്റ് രാമന്തിർ വേണുഗോപാലിന്‍റെ ഭാര്യ ഭാഗ്യലക്ഷ്‌മി (70) എന്നിവരാണ് മരിച്ചത്. തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38), പുലിയന്നൂർ മണലൂർമഠം ശാന്തി (38), കാക്കനാട് ട്രാവൻകൂർ റെസിഡൻസി മഹാദേവൻ ഹരിഹര അയ്യർ (33)എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറി ഡ്രൈവർ മുവാറ്റുപുഴ പാലത്തിങ്കൽ പി.എ.അൻസലിനും ഒപ്പമുണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed