സ്വപ്നാ സുരേഷിന്റെ ശന്പളം തിരിച്ചു പിടിക്കാൻ സർക്കാർ നീക്കം


സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശന്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം. സ്വപ്നയുടെ ശന്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി.  ധനപരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്മേലാണ് നടപടി. 

വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed